Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

രാഹുല്‍ മാങ്കൂട്ടത്തിലിനെ OLX-ല്‍ വില്‍പ്പനയ്ക്കുവെച്ച്‌ പി.പി ദിവ്യയുടെ പോസ്റ്റ്; 'കര്‍മ്മ' എന്ന് കുറിപ്പും


കണ്ണൂർ: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. 'കർമ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയർന്ന വിവാദങ്ങളെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. വിഷയത്തില്‍ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച്‌ നടി റിനി ആൻ ജോർജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാർട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമർശിച്ച്‌ തന്നെയാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ ഉയർന്നത്. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് ഇപ്പോള്‍ പിപി ദിവ്യയുടെ പ്രതികരണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ പ്രതിക്കൂട്ടിലാകുന്നത്. ഈ സമയത്ത് പിപി ദിവ്യയ്ക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയില്‍ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ദിവ്യയെ പാർട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു.

Related tags: Latest Kannur News, PP Divya, Rahul Makoottathil