BREAKING NEWS

6/recent/ticker-posts

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ആണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയതായിരുന്നു നവാസ്.