Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

കണ്ണൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

കണ്ണൂർ : കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പ്രവീണയുടെ മരണം. സുഹൃത്തായ പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ് യുവതിയെ കൊലപ്പെടുത്തിയത്. പരിയാരം ഗവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പ്രവീണ.ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കുറ്റ്യാട്ടൂരിൽ‌ പ്രവീണയുടെ ഭർത്താവിന്റെ വീട്ടിൽ‌ വെച്ചായിരുന്നു സംഭവം നടന്നത്. 

ജിജേഷ് സ്ഥലത്തെത്തിയ ശേഷം വീടിന് പിന്‍വശത്തേക്ക് പ്രവീണയെ വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇരുവരും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു വെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തീകൊളുത്താന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സൗഹൃദത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ജിജേഷ് ​ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related tags: Breaking News Kannur