Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

റവന്യു പരിപാടിക്കിടെ ഹൃദയാഘാതം; പീരുമേട് എംഎല്‍എ വാഴൂര്‍ സോമൻ അന്തരിച്ചു


തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു.തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് റവന്യൂ മന്ത്രി കെ രാജന്റെ വാഹനത്തിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയാണ്. എംഎൻ സ്മാരകത്തില്‍ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടില്‍ നിന്ന് സിപിഐ എംഎല്‍എ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സിറിയക് തോമസായിരുന്നു എതിർസ്ഥാനാർത്ഥി. വെയർ ഹൌസിംഗ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: അഡ്വക്കേറ്റ് സോബിൻ, അഡ്വക്കേറ്റ് സോബിത്ത്.

Story Highlights : peerumedu MLA vazhoor soman passes away