BREAKING NEWS

6/recent/ticker-posts

കണ്ണൂര്‍ കടമ്പേരിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മൊറാഴ കാനൂല്‍ സ്വദേശിയും കടമ്പേരി താമസക്കാരനുമായ  പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എൻഡിപിഎസ് കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എസ്.സതീഷും സംഘവുംം മൊറാഴ ധർമ്മശാല, കടമ്പേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കടമ്പേരിയില്‍ വെച്ച്‌ 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കുറ്റത്തിന് ഇയാളെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെകടർ ഗ്രേഡ് കെ.കെ.രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.കൃഷ്ണൻ, സിവില്‍ എക്‌സൈസ് ഓഫീസർ കെ.വിനോദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ എം.വി.സുനിത, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനില്‍കുമാർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.