● കണ്ണൂര്‍ : രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേ നയെത്തി മൂവരെയും പുറത്തെടുത്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഭർത്താവിന്റെ വീട്ടിലെ കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു.
Social Plugin