● പഴയങ്ങാടി ➤ പഴയങ്ങാടി പോലിസ് സ്റ്റേഷൻ പരിധിയിൽ 16 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. എരിപുരം ചെങ്ങൽ സ്വദേശിയായ സനുവിനെയാണ് (22) പഴയങ്ങാടി സിഐയും സംഘവും അറസ്റ്റ് ചെയ്‌തത്. 16കാരിയെ ഇൻസ്റ്റയിലൂടെ പ്രണയം നടിച്ച് വീട്ടിൽ എത്തിയാണ് പീഡിപ്പിച്ചത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്.
തുടർന്ന്, ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും അവർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Social Plugin