Hot Posts

6/recent/ticker-posts

Ad Code

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം


കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. തീ പടരുന്നത് കണ്ടതോടെ യാത്രക്കാരെ പൂർണമായും പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. രാവിലെ 9 മണിയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസിൽ തീ പിടർന്നത്.

നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് കൊണ്ടോട്ടി തുറക്കൽ കഴിഞ്ഞു വിമാനത്താവള റോഡ് ജങ്ഷൻ കൊളത്തൂർ എത്തുന്നതിൻ്റെ തൊട്ടു മുമ്പായാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ബസ് പൂർണമായും കത്തിനശിച്ചു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടനെ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ഫയർഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത്.

Related tags: Latest News Kerala, Bus caught fire.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code