Hot Posts

6/recent/ticker-posts

Ad Code

Recent Posts

സുഖവാസം; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ഡി ഐ ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വ്യാപക വിമർശനം ഉയർന്നതിനെ പിന്നാലെയാണ് എല്ലാ ആഴ്ചയും പരിശോധന ശക്തമാക്കിയത്. 

ഇന്നലെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ചാർജറുകളും ഇയർഫോണുകളും കണ്ടെത്തിയത്. ന്യൂ ബ്ലോക്കിലെ ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോൺ കണ്ടെടുത്തത്. ആറാം ബ്ലോക്കിൽ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലുമാണ് മറ്റ് മൊബൈലുകൾ കണ്ടെത്തിയത്. രണ്ട് വിധം ചാർജറുകളും കണ്ടെടുത്തിട്ടുണ്ട്. ആരാണ് മൊബൈൽ ഫോൺ കൊണ്ടുവെച്ചത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ദിവസം മുൻപ് നടത്തിയ പരിശോധനയിലും ഒരു മൊബൈൽഫോൺ കണ്ടെടുത്തിട്ടുണ്ട്.

Related tags: Latest Kannur News, Kannur Central Jail


Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code