Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ബി സുദര്‍ശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യം


ന്യൂഡല്‍ഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ബി.സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.

1990-ല്‍ 6 മാസക്കാലം കേന്ദ്രസർക്കാരിന്റെ അഡീഷണല്‍ സ്റ്റാൻഡിംഗ് കോണ്‍സലായും പ്രവർത്തിച്ചു. ഉസ്മാനിയ സർവകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാൻഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.