Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


● ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിച്ചു. ഫിറ്റ്‌നസ് കടമ്പകൾ പാസായ ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തും.

ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ദേയമായി. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.

Related tags: Latest News, Indian Cricket, Asia Cup, Sanju Samson