Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ക​ടം വാ​ങ്ങി​യ പ​ണം ന​ൽ​കാ​ത്ത​തി​ന് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ചൊക്ലി: ഇലക്ട്രിക് സാധനങ്ങൾ കടം വാങ്ങിയ പണം നൽകാത്തതിന് വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കൽ വയലിൽ പീടിക വി.പി. ഇലക്ട്രിക്കൽസിലെ പന്തക്കൽ മൂലക്കടവ് സരയു വീട്ടിൽ ബിജിൻ (40), കണിച്ചാങ്കണ്ടി കോളനിയിലെ നാഗേഷ് (40), ശിവഗംഗയിൽ രാഹുൽ (35) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച‌ രാത്രി 10ഓടെ ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂ‌ളിന് സമീപം തയ്യിൽ താഴെ റോഡിൽ കുടത്തിൽ താഴെ കുനിയിൽ സാവിത്രിയുടെ വീടാണ് ആക്രമിച്ചത്. വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും മകൻ ജിതേഷിനെ (39) മർദിക്കുകയും ചെയ്തു. വീട്ടുവരാന്തയിൽ നിർത്തിയിട്ട കെ.എൽ. 58 ആ ർ 2789 നമ്പർ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ നിരീക്ഷണ കാമറയുൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പൊലീസ് പിടിയിലായത്.

Related tags: Latest News Kannur, Kerala Police, Arrest