Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

ഇത് ഇലക്‌ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിൻ്റെ ഭാരം 60 കിലോഗ്രാമില്‍ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടില്‍ കുറവുള്ളതും ആയ വാഹനങ്ങള്‍ മാത്രമേ റജിസ്ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാവൂ.

ഈ നിബന്ധനകള്‍ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങള്‍ മോട്ടോർ വാഹനത്തിൻ്റെ നിർവചനത്തില്‍ വരുന്നവയും റജിസ്ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണ്. യാത്രകള്‍ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്‌ട്രിക് സ്കൂട്ടറുകളും ഹെല്‍മറ്റ് ധരിച്ച്‌ മാത്രം ഉപയോഗിക്കുക.

അനലറ്റിക്കല്‍ തിങ്കിംഗ്, സ്പേഷ്യല്‍ ജഡ്ജ്മെൻ്റ്, വിഷ്വല്‍ സ്കാനിംഗ് എന്നിവയിലെ പോരയ്മകള്‍ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തില്‍ റിസ്ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങങ്ങള്‍ കുട്ടികളെ പെട്ടെന്ന് അപകടത്തില്‍ ചാടിക്കും. പ്രായ പൂർത്തിയാവാത്ത കുട്ടികളെ നമുക്ക് ചേർത്ത് പിടിക്കാം. അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങള്‍ നല്‍കാതിരിക്കുന്നതാണ് നല്ലതെന്നും എംവിഡി ഓർമ്മിപ്പിച്ചു.

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാല്‍ ഇതിൻ്റെ മറവില്‍ രജിസ്ട്രേഷനും ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായും എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഈ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക

1. ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവല്‍ ഉള്ളതാണോ?

2.വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സില്‍ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറില്‍ 25 കിലോമീറ്റർ വേഗതയില്‍ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററില്‍ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതല്‍ വേഗത്തില്‍ പോകുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കില്‍ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച്‌ 60 കിലോഗ്രാമില്‍ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങള്‍ക്കെതിരെ റോഡില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Related tags: Latest News Kerala, MVD, Electric Scooter 
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP