Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

‘CAPTCHA’കളെ കണ്ണടച്ച് വിശ്വസിക്കരുത്; വൻ തട്ടിപ്പിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹി: വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മൾ. പല സൈറ്റുകളിലേക്കും കടന്നുചെല്ലാൻ ക്യാപ്ച (captcha) കോഡുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ ക്യാപ്ചകളെയും ഇനി കണ്ണടച്ച് വിശ്വസിക്കേണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. കൃത്രിമ ക്യാപ്ചകളുണ്ടാക്കി തട്ടിപ്പുനടത്തുന്ന പുതിയ വിദ്യയുമായെത്തിയിരിക്കുകയാണ് സൈബർ കുറ്റവാളികൾ.

ഉപയോഗിക്കുന്നയാൾ റോബോട്ട് അല്ല, മനുഷ്യനാണെന്നുറപ്പാക്കുന്നതിനായാണ് സാധാരണ സൈറ്റുകളിൽ ക്യാപ്ചകൾ രൂപപ്പെടുത്തുന്നത്. 'അയാം നോട്ട് എ റോബോട്ട്' എന്നാണിതിന്റെ തലക്കെട്ടുപോലും. വ്യക്തമല്ലാത്ത അക്ഷരങ്ങളോ ചിത്രങ്ങളോ പസിലുകളോ ആണ് തിരിച്ചറിയാനായി നമുക്ക് നൽകുക. ഇത് ശരിയായി ഇൻപുട്ട് ചെയ്‌താൽ സൈറ്റിലേക്ക് പ്രവേശനം ലഭിക്കും. ഇതേരീതിതന്നെയാണ് തട്ടിപ്പുകാരും ഉപയോഗിക്കുന്നത്. ഉപയോക്താവിന് താത്പര്യമുള്ള പരസ്യങ്ങളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ വ്യാജ ഇ-മെയിലുകളിലൂടെയോ ആവാം വ്യാജ ക്യാപ്‌ചകൾ മുന്നിലെത്തിക്കുന്നത്. 
കണ്ടുപരിചയിച്ചതിനാൽ കൂടുതൽ ചിന്തിക്കാതെ ഉപയോക്താവ് ക്യാപ്ചയിലേക്ക് പ്രവേശിക്കുകയും ചതിയിൽപ്പെടുകയും ചെയ്യുന്നു.

സാധാരണ ക്യാപ്‌ചയും വ്യാജ ക്യാപ്ചയും തിരിച്ചറിയാൻ ശ്രമിക്കണം. ക്യാപ്ച കോഡുകൾ രണ്ടിലും ഒരുപോലെയായിരിക്കും. വിശ്വാസ്യയോഗ്യമായ വെബ്സൈറ്റുകളിൽ വരുന്ന ക്യാപ്‌ചകൾ അക്കങ്ങളോ ചിത്രങ്ങളോ ഉൾപ്പെടുന്ന നേരിട്ടുള്ള ടാസ്‌കുകളാണ് നൽകുക. അതേസമയം, വ്യാജ ക്യാപ്ചകൾ ഉചിതമല്ലാത്ത ചില ടാസ്‌കുകളാണ് നൽകുക. അതായത്, ചില ഫയലുകൾ ഡൗൺലോഡ് ചെയ്യുക, വ്യക്തിപരമോ സാമ്പത്തികപരമോ ആയ ഡാറ്റകൾ നൽകുക, നോട്ടിഫിക്കേഷൻ ലഭിക്കാനായി 'ALLOW' ക്ലിക്ക് ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ നമുക്ക് നൽകുന്നു. ഇത്തരം വെബ്സൈറ്റുകളുടെ അഡ്രസിൽ അക്ഷരത്തെറ്റോ അസാധാരണത്വമോ കാണാനാകും. ഇവിടെ ക്യാപ്ച വെബ്പേജുകളിൽ നേരിട്ടല്ലാതെ പുതിയ ഒരുപേജ് തുറന്നുവരും.

ഇത്തരം തട്ടിപ്പിലകപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടനെ സൈറ്റിൽനിന്ന് പിൻവാങ്ങി ഇന്റർനെറ്റ് കണക്ഷൻ ഓഫ്‌ചെയ്യുക. പാസ് വേഡുകൾ പെട്ടെന്നുതന്നെ മാറ്റണം. ഏതെങ്കിലും ഫയലുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ ഓപ്പൺചെയ്യാതെ ഡിലീറ്റ് ചെയ്യുകയും വേണം. ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ സാമ്പത്തിക നഷ്ട‌ം ഉൾപ്പെടെയുണ്ടായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

Related tags: Latest tech news, Captcha, Fraud
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP