Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

അറിഞ്ഞില്ലേ ഹാപ്പി അവേഴ്സ്: സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്

● സപ്ലൈകോയിൽ ഓണം ഓഫറിനൊപ്പം ഹാപ്പി അവർ കിഴിവുംകൂടി തിരിച്ചെത്തിയതോടെ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം. പൊതുവിപണിയേക്കാൾ 10 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പമാണ് 10 ശതമാനം അധിക കിഴിവ് ലഭിക്കുക. ചൊവ്വാഴ്ച‌ പുനരാരംഭിച്ച പദ്ധതി 24 വരെ തുടരും. പകൽ രണ്ടുമുതൽ വൈകിട്ട് നാലുവരെയാണ് കിഴിവ് ബാധകം. ഓട്സ്, സോപ്പ്, വെളിച്ചെണ്ണ, ആട്ട, മസാലപ്പൊടികൾ ബിസ്‌കറ്റ്, ടൂത്ത് പേസ്റ്റ് തുടങ്ങി തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് സാധാരണ നൽകുന്ന വിലക്കുറവിനൊപ്പം 10 ശതമാനം അധിക കിഴിവും കിട്ടും.

ജൂലൈയിലാണ് ഹാപ്പി അവേഴ്‌സ് വിൽപ്പന സപ്ലൈകോ അവതരിപ്പിച്ചത്. കഴിഞ്ഞ 31ന് അവസാനിച്ചിരുന്നു. ഇത് വിജയമായതോടെ ഉപഭോക്താക്കൾ ഓണക്കാലത്തും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സപ്ലൈകോ വീണ്ടും ഹാപ്പി അവേഴ്‌സ് വിൽപ്പന പുനരാരംഭിച്ചത്.

Related tags: Latest News, Kerala, Supplyco, Happy Hours
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP