● ശരീരഭാരം കുറക്കാൻ പലരും പല രീതിയിലുള്ള വ്യായമങ്ങളാണ് വ്യത്യസ്തമായ ആളുകൾ തിരഞ്ഞെടുക്കുക. ജിമ്മിനെ ആശ്രയിക്കുന്നവർ, ഹോം വർക്കൗട്ട്, ഡയറ്റ്, ഓടാൻ പോകുന്നവർ, എന്നിങ്ങനെ ഒരുപാട് രീതികളെ ആശ്രയിക്കുന്നവരുണ്ട്. ഇതിൽ പ്രധാനമായൊരു രീതിയാണ് നടത്തം.
ശരീര കുറക്കാൻ നടത്തത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവർ ഒരുപാടാണ്. വേറെ ഒരുപാട് ചിലവുകളും ഉപകരണങ്ങളും ആവശ്യമില്ലാത്ത ഇത് എളുപ്പം ചെയ്യാവുന്ന ഒരു വ്യായാമാണ്. എന്നാൽ സ്ഥിരമായി നടക്കുന്നവർ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ആത്മാർത്ഥമായി ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ അവ ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് മികച്ച റിസൾട്ട് നൽകും.
നടക്കുമ്പോൾ പതിയെ നടക്കുന്നത് നിർത്തുക- പതിയെ നടക്കുന്നത് റിലാക്‌സിങ്ങായിരിക്കും എന്നാൽ അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കില്ല. ഭാരം കുറക്കലാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ നടക്കുന്നതിന്റെ വേഗത കൂട്ടേണ്ടത് അനിവാര്യമാണ്. 100 മുതൽ 120 സ്റ്റെപ്പ് വരെ മിനിറ്റിൽ നടക്കാൻ ശ്രമിക്കുക.
നടക്കുന്നതിന് മുമ്പ് വാം അപ്പ് ചെയ്യുന്നതും വ്യായമങ്ങൾക്ക് ശേഷം കൂൾ ഡൗൺ ചെയ്യുന്നതും വളരെ അനിവാര്യമായ കാര്യമാണ്. നിങ്ങളുടെ മസിലിന് ബലം നൽകാനും രക്തയോട്ടത്തിനുമാണ് ഇത്. അതുപോലെ നടക്കുമ്പോൾ അതിന്റെ മുഴുവൻ ഫോമിൽ തന്നെ നടക്കാൻ ശ്രമിക്കുക. ഒരിക്കലും ഷെയ്പ്പില്ലാതെ യാതൊരു ലക്ഷ്യവുമില്ലാതെ നടക്കാതിരിക്കുക. മൊബൈൽ നോക്കി കുനിഞ്ഞ് നടക്കാതെ നേരെ നിവർന്ന് നിന്ന് തന്നെ നടക്കാൻ ശ്രമിക്കുക. പരിക്ക് വരാതിരിക്കാനും പേശികൾക്ക് ബലം ലഭിക്കാനും പോസ്റ്റിയൂർ നിലനിർത്തുന്നത് പ്രധാനമാണ്.
നടക്കാൻ പോകുമ്പോൾ കംഫിർട്ടബിളായ റണ്ണിങ് ഷൂസ് തന്നെ അണിയാൻ ശ്രമിക്കുക. ഒരിക്കലും ഫ്‌ളിപ് ഫ്‌ളോപ് അല്ലെങ്കിൽ സ്‌നീക്കർ എന്നിവ അണിയാതിരിക്കാൻ ശ്രമിക്കുക. നടക്കുമ്പോൾ നിങ്ങളുടെ പ്രോഗ്രസ് ട്രാക്ക് ചെയ്യുക. എത്ര നടന്നു, എത്ര കലോറി കുറച്ചു എന്നൊക്കെ ട്രാക്ക് ചെയ്ത് വെക്കുക. ഫിറ്റ്‌നസ് ആപ്പ് അല്ലെങ്കിൽ ഒരു ജേണൽ വെക്കുന്നത് നല്ലതായിരിക്കും. ഗോൾ വെക്കുന്നത് മോട്ടിവേറ്റഡായി നിർത്താൻ സഹായിക്കും.
നടത്തം കഴിഞ്ഞും, അതിന് മുമ്പും ആവശ്യത്തിന് വെള്ളം കുടിച്ചുകൊണ്ട് ഡിഹൈഡ്രേറ്റഡായി ഇരിക്കുക എന്നുള്ളത് ഏറെ പ്രധാനമാണ്. ഇത് നിങ്ങളെ എനർജിയാക്കാനും കൊഴുപ്പ് കുറക്കാനും സഹായിക്കും. നടത്തത്തിന് ശേഷം ഭക്ഷണം വാരിവലിച്ച് കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങൾ ചെയ്തതിനെ എല്ലാം ഇല്ലാതാക്കിയേക്കാം.
Content Highlights : Walking for weight loss? Avoid these mistakes
Social Plugin