● തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. രണ്ടര പതിറ്റണ്ടോളം നീണ്ട കരിയറിൽ, ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ തമന്ന ഹോട്ട് ഡാൻസ് നമ്പറുകൾക്കും പേര് കേട്ട താരമാണ്. അഭിനയത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, തിളങ്ങുന്ന ചർമ്മത്തിനും മനോഹരമായ സൗന്ദര്യത്തിനും തമന്ന മറ്റുള്ള അഭിനേത്രികളേക്കാൾ മുന്നിലാണ്.
ജനപ്രിയ നായികയായ തമന്നയെ ആരാധകർ സ്നേഹത്തോടെ 'മിൽക് ബ്യൂട്ടി' എന്നാണ് വിളിക്കുന്നത്. ഒരു സ്റ്റൈൽ ഐക്കണും പർമ്മ സംരക്ഷണ പ്രചോദനവുമാണ് തമന്ന. അതുകൊണ്ട് തന്നെ താരത്തിന്റെ ചർമ്മ സംരക്ഷണ ദിനചര്യ അറിയാൻ അവരുടെ പല ആരാധകരും എപ്പോഴും ജിജ്ഞാസയോടെ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള രഹസ്യം തുറന്നു പറയുകയാണ് തമന്ന. സെലിബ്രിറ്റികൾക്ക് എല്ലായ്പ്പോഴും തികഞ്ഞ ചർമ്മം ഉണ്ടെന്ന മിഥ്യാധാരണ തകർത്തുകൊണ്ടാണ് തമന്ന പറഞ്ഞു തുടക്കിയത്. "എൻ്റെ ഡോഗ് വാക്കർ ഒരിക്കൽ എന്റെ വീട്ടിൽ വന്നത് ഞാൻ ഓർക്കുന്നു. ആ ദിവസം, തീർച്ചയായും, എൻ്റെ മുഖത്ത് മേക്കപ്പ് ഉണ്ടായിരുന്നില്ല. എൻ്റെ കവിളിൽ ഒരു വലിയ മുഖക്കുരു ഉണ്ടായിരുന്നു. അതു കണ്ട് അയാൾ ചോദിച്ചത്, 'നിങ്ങൾക്കും മുഖക്കുരു വരുന്നുണ്ടോ?' എന്നാണ്. 'തീർച്ചയായും, എനിക്ക് മുഖക്കുരു വരാറുണ്ട്. എനിക്ക് അവ ധാരാളം വരാറുണ്ട്..' എന്ന് പറഞ്ഞു. ആളുകൾക്ക് നമ്മളെക്കുറിച്ച് ഈ ധാരണയുണ്ടെന്ന് എനിക്ക് തോന്നുന്നു, പക്ഷേ ഞങ്ങളും മറ്റുള്ളവരെപ്പോലെയാണ്...." തമന്ന പറഞ്ഞു.
മുഖക്കുരു വരുന്നുണ്ടോ എന്ന അവതാരകന്റെ
ചോദ്യത്തിനും തമന്ന ഒരു അപ്രതീക്ഷിത സൗന്ദര്യ
നുറുങ്ങ് നൽകി. "മുഖക്കുരു വരുന്നുണ്ടോ? തുപ്പുൽ
ഉമിനീർ. ഇത് ഫലപ്രദമാണ്. അതായത്, രാവിലെ തുപ്പലുകളാണ് നല്ലത്. അടിസ്ഥാനപരമായി, ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ളത്..." എന്നും താരം പറഞ്ഞു. ഈ സവിശേഷ പ്രതിവിധിക്ക് പിന്നിലെ തന്റെ ചിന്തയും തമന്ന വിശദീകരിക്കുന്നുണ്ട്. "ഞാൻ ഒരു ഡോക്ടറല്ലെന്ന് സമ്മതിക്കുന്നു. അൽപ്പം ശാസ്ത്രമാണത്. കാരണം ഇത്... ഇത് ശാസ്ത്രീയമാണ്, അല്ലേ? നിങ്ങൾ രാവിലെ ഉണരുമ്പോൾ, അടിസ്ഥാനപരമായി, നിങ്ങളുടെ വായിൽ ആവശ്യത്തിന് ആൻറി ബാക്ടീരിയൽ ഘടകങ്ങൾ ഉണ്ടാകും. ഞാൻ ഒരു ഡോക്ടറല്ല, പക്ഷേ ശാസ്ത്രത്തെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നത് ഇതാണ്. ഇത് ഒരു വ്യക്തിഗത ഹാക്ക് ആണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങൾ ഉറങ്ങിപ്പോയതിനു ശേഷം രാവിലെ നിങ്ങൾ ഉണരുമ്പോൾ നിങ്ങളുടെ ശരീരം നിങ്ങളുടെ വായിൽ വരെ ധാരാളം ആൻറി ബാക്ടീരിയൽ ഘടകങ്ങൾ സൃഷ്ടിച്ചിട്ടുണ്ടകും. നിങ്ങളുടെ കൺപോളകളിൽ ചെറിയ കഫം പോലെയൊന്ന് നിറഞ്ഞിരിക്കും, നിങ്ങളുടെ മൂക്ക് കഫം കൊണ്ട് നിറഞ്ഞിരിക്കും. നിങ്ങൾ പല്ല് തേക്കുന്നതു വരെ ബാക്ടീരിയകളുമായും പോരാടുകയായിരിക്കും. നിങ്ങളുടെ വായ് രാത്രി മുഴുവൻ എല്ലാ ബാക്ടീരിയകളുമായും പോരാടുകയായിരിക്കും.
നിങ്ങൾ ആ തുപ്പൽ ഉപയോഗിക്കുകയാണെങ്കിൽ, അത് മുഖക്കുരുവിനെ ഉടനടി വരണ്ടതാക്കുന്നു. അത് സിസ്റ്റ് അല്ലെങ്കിൽ..." എന്നാണ് തമന്ന പറഞ്ഞത്. ദ് ലാലൻ്റോപ്പിൻ്റെ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
Social Plugin