Hot Posts

6/recent/ticker-posts

Ad Code

Recent Posts

ശരീരഭാരം കുറയ്ക്കാനായി ഈ തെറ്റുകൾ ഒരിയ്ക്കലും ചെയ്യരുത്


● ശരീരഭാരം കുറയ്ക്കാൻ പല പരീക്ഷണങ്ങൾക്കും തയ്യാറാകുന്നവരാണ് നമ്മൾ. എന്നാൽ പലരും പരീക്ഷിയ്ക്കുന്നത് സോഷ്യൽ മീഡിയ ടിപ്പുകളെ തന്നെ ആയിരിയ്ക്കും. പലപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്ന ട്രെൻഡുകൾ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് 
അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയിൽ ഏർപ്പെടുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി പലരും ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം.....

* ആരോഗ്യകരമായ കൊഴുപ്പുകൾ അമിതമായി കഴിക്കുന്നത് - അവോക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ നല്ലതാണെങ്കിലും, അവയിൽ കാലറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് അധിക കാലറി ശരീരത്തിലെത്താൻ കാരണമാവുകയും, അതുവഴി വയറിലെ കൊഴുപ്പ് കുറയുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.

* ഭക്ഷണം ഒഴിവാക്കൽ - ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം, മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദിവസം വൈകി അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും.

* ഉയർന്ന കാലറി പാനീയങ്ങൾ കുടിക്കുന്നത് പഴച്ചാറുകൾ, സ്‌മൂത്തികൾ, ചില ഹെൽത്ത് ഡ്രിങ്ക്സ് എന്നിവയുൾപ്പെടെയുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്നത് മൂലം ധാരാളം കാലറികൾ അകത്തുചെല്ലുന്നു. ഈ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വയറിൽ കൊഴുപ്പ് അടിയുന്നത് കൂട്ടുകയും ചെയ്യും.

* ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തത് -പേശികളുടെ അളവ് നിലനിർത്തുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ബുദ്ധിമുട്ടാക്കും.

* കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ - കൊഴുപ്പ് കുറഞ്ഞതോ ഡയറ്റ് ലേബൽ ചെയ്‌തതോ ആയ പല ഭക്ഷണങ്ങളിലും പഞ്ചസാരയോ കൃത്രിമ ചേരുവകളോ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ കൊഴുപ്പിന് കാരണമാകും. പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതാണ് നല്ലത്.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code