Hot Posts

6/recent/ticker-posts

Ad Code

മാസംതോറും 5000 രൂപ വീതം നിക്ഷേപിക്കൂ!, ലക്ഷങ്ങൾ നേടാം; ഇതാ ഒരു സ്കീം

കൊച്ചി: ജനങ്ങളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ലഘുസമ്പാദ്യ പദ്ധതികൾ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്കീമുകളുടെ പലിശനിരക്ക് നിർണയിക്കുന്നത്. 
വ്യത്യസ്ത‌ങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തിൽ സമ്പാദ്യം വർധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂർണവുമായ നിക്ഷേപ മാർഗമാണ്. സർക്കാർ ഉറപ്പോടെ ഉയർന്ന പലിശ നേടാൻ പോസ്റ്റ് ആർഡി നിക്ഷേപകർക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഈ സ്ക‌ീം അനുവദിക്കുന്നു.

പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയിൽ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വർഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

സിംഗിൾ അല്ലെങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്ക് പോലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ, വിപണിയിലെ അപകടസാധ്യതകൾ ഇല്ല.

ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ വലിയ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്‌കീം നിലവിൽ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code