Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ പി.ഡബ്ള്യൂ.ഡി വിശ്രമമന്ദിരത്തിലെ സീലിംഗ് തകര്‍ന്നു വീണു


കണ്ണൂർ: കണ്ണൂർ പി.ഡബ്ള്യൂ.ഡി വിശ്രമമന്ദിരത്തിലെ സീലിംഗ് തകർന്നുവീണു. ഇന്ന് രാവിലെയാണ് സീലിംഗ് അടർന്ന് നിലംപൊത്തിയത്. ആളില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. ബുധനാഴ്ച്ച രാത്രിയോടെയാണ് വിശ്രമ മന്ദിരത്തിലെ ജിപ്സം സീലിംഗിന്റെ ഒരു ഭാഗം തകർന്നത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്ന ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് സീലിംഗ് തകർന്നത് കണ്ടത്. ഇന്ന് രാവിലെ ഇത് പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഇന്ന് മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് നിശ്ചയിച്ചിരുന്നത് ഇവിടെയായിരുന്നു. മുറിയിലെ സൗണ്ട് സിസ്റ്റം പൂർണമായും തകർന്നതിനെ തുടർന്ന് സിറ്റിംഗ് ഇതിന് തൊട്ടടുത്ത കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. 2021ല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.