Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട്‌ ലെറ്റിൽ മോഷണം

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. സെല്‍ഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. കണ്ണൂർ ടൗണ്‍പോലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരം നാട്ടുകാർ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബീവ്റേജസ് ഔട്ട്ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായി സൂചനയുണ്ട്. കണ്ണൂർ ടൗണ്‍ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Related tags: Latest News Kannur, Theft, Bevco