Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ഓപ്പറേഷൻ സൗന്ദര്യ: തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ സൗന്ദര്യ ഉത്പന്നങ്ങളുടെ വ്യാജവിൽപ്പന; പിഴയോടെ കോടതി ശിക്ഷ

● ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളില്‍ വ്യാജമെന്ന് കണ്ടെത്തിയ രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരെ കോടതി നടപടി. നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് തളിപ്പറമ്പിലെ ഹസാര്‍ ട്രേഡിങ് എല്‍എല്‍പിയ്ക്കെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ തളിപ്പറമ്പ് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ വീതം രണ്ട് പ്രതികളും പിഴയടക്കാന്‍ കോടതി വിധിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് പയ്യന്നൂരിലെ ഗള്‍ഫി ഷോപ്പിനെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ പയ്യന്നൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 20,000 രൂപ വീതം രണ്ട് പ്രതികളും പിഴയടയ്ക്കാന്‍ വിധിച്ചു.

Related tags: Latest Kannur News