Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ആധാര്‍ പിവിസി കാര്‍ഡ് 50 രൂപയ്ക്ക് വീട്ടിലെത്തും;  ചെയ്യേണ്ടത് ഇത്രമാത്രം


● എന്തിനും ഏതിനും ഒഫിഷ്യൽ രേഖയായി കണക്കാക്കുന്ന രേഖയാണ് ആധാർ കാർഡ്. അത്രമേൽ സുരക്ഷിതമായി കൊണ്ടുനടക്കേണ്ട ഡോക്യുമെന്റ്സ് ആയതുകൊണ്ടുതന്നെ ആധാർ ഇനി സുരക്ഷിതമായി കൊണ്ട് നടക്കാം. സാധാരണ ആധാർ കാർഡുകളേക്കാൾ മികച്ചത് പിവിസി ആധാർ കാർഡുകളാണ്. കേടുപാടുകൾ പെട്ടെന്ന് സംഭവിക്കാത്ത വിധം ഒരു ക്രെഡിറ്റ് കാർഡ് പോലെ ഇത് സൂക്ഷിക്കാൻ സാധിക്കും.

ആധാർ പിവിസി കാർഡിന് അപേക്ഷിക്കാം

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ കാർഡ് ഓർഡർ എന്ന പേജ് തുറക്കുക

ആധാർ വിശദാംശങ്ങൾ നൽകുക ആധാർ നമ്പർ, വെർച്വൽ ഐഡി (വിഐഡി), അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (ഇഐഡി) നൽകുക. ഒടിപി നൽകി സ്ഥിരീകരിക്കുക. ആധാർ കാർഡ് പ്രിവ്യൂ ചെയ്യുക

അടുത്തതായി പണമടയ്ക്കുക. 50 രൂപ ചാർജ് ഓൺലൈനായി അടയ്ക്കുക.

പണമടച്ചു കഴിഞ്ഞാൽ സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഓർഡറിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള നമ്പറാണ്.

അതേസമയം ഈ കാർഡിന് അപേക്ഷിച്ചാൽ അത് വീട്ടിൽ ഡെലിവറി ചെയ്യും. എന്നാൽ അൽപം സമയം പിടിക്കുമെന്ന് മാത്രം. ഇന്ത്യ പോസ്റ്റ് -സ്പ‌ീഡ് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ഈ കാർഡ് എത്തിക്കും.

കൂടാതെ ട്രാക്കിങ് ഐഡി ഉപയോഗിച്ച് ഡെലിവറി സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനും സാധിക്കും.

Related tags: Technology News, Aadhar Card