Hot Posts

6/recent/ticker-posts

Ad Code

Recent Posts

കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ 26ാമതും എസ് എഫ് ഐ

കണ്ണൂർ: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് ജയം. അഞ്ച് ജനറല്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. നന്ദജ് ബാബുവിനെ യൂണിയൻ ചെയർപേഴ്സനായും എം.ദില്‍ജിത്ത്, അല്‍ന വിനോദ് എന്നിവരെ വൈസ് ചെയര്‍പേഴ്‌സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്‍റ് സെക്രട്ടറിയായി കെ.അധിഷയും വിജയിച്ചു.

തുടർച്ചയായി 26-ാം തവണയാണ് എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തുന്നത്. കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ എസ്‌എഫ്‌ഐയും കാസര്‍ഗോഡ് വയനാട് ജില്ലാ എക്‌സിക്യൂട്ടീവില്‍ യുഡിഎസ്‌എഫ് സ്ഥാനാർഥി വിജയിച്ചു. തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ എസ്‌എഫ്‌ഐ - യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോ‌ടെ പോലീസ് ലാത്തിവീശി.

വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്‌എഫ് സ്ഥാനാർഥിയുടെ ബാഗും പേപ്പറും എസ്‌എഫ്‌ഐ സ്ഥാനാർഥി തട്ടിപ്പറിച്ചുകൊണ്ട് ഓടിയതോടെ വീണ്ടും സംഘർഷമുണ്ടായി. പിന്നീട് പോലീസ് എസ്‌എഫ്‌ഐ പ്രവർത്തകയായ സ്ഥാനാർഥിയെ പിടികൂടുകയായിരുന്നു. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകരെത്തി ഇവരെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് വിട്ടുകൊടുക്കാൻ തയാറാകാതെ വന്നതോ‌ടെ വീണ്ടും സംഘർഷമുണ്ടായി.

സംഘർഷത്തില്‍ എസ്‌എഫ്‌ഐ - യുഡിഎസ്‌എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐ പ്രവർത്തകരും പോലീസും തങ്ങളെ മർദിച്ചെന്ന് യുഡിഎസ്‌എഫ് പ്രവർത്തകർ ആരോപിച്ചു.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code