Hot Posts

6/recent/ticker-posts

Ad Code

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് പാർക്കിങ് ഫീസ്; ഇരുചക്ര വാഹനത്തിന് 15 രൂപ

കണ്ണൂർ : കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ പരിസരത്ത് പാർക്ക് ചെയ്യാൻ ഇനി ഫീസ് കൊടുക്കണം. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബജറ്റ് ടൂറിസവും കുറിയർ സർവീസും നടത്താനും ഒപ്പം ഉപയോഗിക്കാത്ത സ്ഥലങ്ങൾ വാടകയ്ക്കു നൽകാനും മാനേജ്മെന്റ് തീരുമാനിച്ചതിന്റെ ഭാഗമാണിത്. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്‌ഥലം കയർ കെട്ടി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ടെണ്ടർ വിളിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇതു വഴി അനധികൃത പാർക്കിങ് ഒഴിവാക്കാനും സാധിക്കും.

വാഹനങ്ങൾ നിർത്തിയിടുന്നവർ മണിക്കൂറുകൾ കഴിഞ്ഞാലോ ചിലപ്പോൾ ഒന്നും രണ്ടും ദിവസം കഴിഞ്ഞാലോ മാത്രമേ ഡിപ്പോ പരിസരത്ത് നിന്ന് മാറ്റാറുള്ളുവെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മിക്കവയും അശ്രദ്ധമായി നിർത്തിയിടുകയാണു പതിവ്. കെഎസ്ആർടിസി ബസുകൾക്കു പലപ്പോഴും ഇത് മാർഗതടസ്സം ഉണ്ടാക്കുന്നു. മാത്രമല്ല ഡിപ്പോ വളപ്പിലെ കടകളിലേക്ക് ആവശ്യക്കാർക്കു പോകാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പേ പാർക്കിങ് വഴി കെഎസ്‌ആർടിസിക്കു അധിക വരുമാനവുമായെന്നും അധികൃതർ അറിയിച്ചു.

സൈക്കിളിന് 8 മണിക്കൂർ വരെ പാർക്ക് ചെയ്യാൻ 10 രൂപയാണു ഫീസ്. 24 മണിക്കൂർ വരെ 20 രൂപയും ഒരു ദിവസത്തിനു മുകളിൽ 50 രൂപയും ഈടാക്കും. ഇരുചക വാഹനത്തിന് 8 മണിക്കൂർ വരെ 15 രൂപയും 16 മണിക്കൂർ വരെ 25 രൂപയും 24 മണിക്കൂർ വരെ 35 രൂപയും ഒരു ദിവസത്തിനു മുകളിൽ 50 രൂപയും ഈടാക്കും. മുചക വാഹനത്തിന് യഥാക്രമം 40, 50, 60, 100 എന്നിങ്ങനെയാണ് നിരക്ക്. ഫോർ വീലറുകൾക്ക് 75, 85, 100, 150 എന്നിങ്ങനെയും ഹെവി വെഹിക്കിളുകൾക്ക് 100, 150, 200, 250 രൂപയുമാണ് ഈടാക്കുക.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code