● കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, സിറ്റി പൊലീസ് കമീഷണറാണ് എസ്കോട്ട്പോയ മൂന്ന് സിവിൽ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മാസം 17നാണ് സംഭവം.
തലശ്ശേരി കോടതിയിൽ നിന്ന് കൊണ്ടുവരുന്ന വഴിയാണ് ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ച് മദ്യം കഴിക്കാൻ സൗകര്യമൊരുക്കിയത്. ഇത് സംബന്ധിച്ച് കമീഷണർക്ക് പരാതി ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ആരോപണം ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. നേരത്തെ, കൊടിസുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു.
Social Plugin