Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് എഎൻ ഷംസീർ; 'ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായി'

കണ്ണൂർ : മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഗവ.എല്‍പി സ്‌കൂള്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. സ്‌കൂള്‍ സമയത്തിന് മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ഒഴിവാക്കി. 

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. രാവിലെ 8 മണി മുതല്‍ 1 വരെ സ്‌കൂള്‍ ക്ലാസ് സമയം മാറ്റി അതിന് ശേഷം മാത്രം മതപഠനം മതിയെന്ന കാര്യം മതപണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്യണം. പത്ത് മുതല്‍ നാല് വരെയെന്നുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചര്‍ച്ച നടക്കണമെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ പോലും 8 മണിക്കും ഏഴരമണിക്കും രാവിലെ സ്‌കൂള്‍ സമയം ആരംഭിക്കുമ്പോള്‍ ഇവിടെ മാത്രം 10 മണിയെന്ന് വാശിപിടിക്കേണ്ട കാര്യം എന്തെന്നും സ്പീക്കര്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഓൺലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.