Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

കണ്ണൂർ റെയിൽവേ വികസനം; മന്ത്രിയെ കണ്ട് സുധാകരൻ

ന്യൂഡൽഹി: കണ്ണൂർ മണ്ഡലത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും പുതിയ ട്രെയിൻ സർവിസുകളും ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌വുമായി കെ. സുധാകരൻ എം.പി കൂടിക്കാഴ്‌ച നടത്തി. കണ്ണൂർ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോം നിർമിക്കുക, പ്ലാറ്റ്ഫോമുകളിൽ എയർ കൂളർ സ്ഥാപിക്കുക, എൻ.ഒ.സി അപേക്ഷകൾക്ക് സിംഗിൾ വിൻഡോ സംവിധാനം ഏർപ്പെടുത്തുക, സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം, റൂഫ് നവീകരണം, കണ്ണൂർ സൗത്ത്, ധർമടം, വളപട്ടണം, പാപ്പിനിശ്ശേരി, ചിറക്കൽ സ്റ്റേഷനുകളിൽ സുരക്ഷക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള നവീകരണം അടിയന്തരമായി നടപ്പിലാക്കുക, കോയമ്പത്തൂർ പാസഞ്ചർ, ജനശതാബ്ദി, എക്സിക്യൂട്ടിവ് ട്രെയിനുകൾ മംഗളൂരു വരെയും ഗോവ വന്ദേഭാരത് കണ്ണൂരിലേക്കും നീട്ടുക. ഗോവ പാസഞ്ചർ ട്രെയിനും ഉച്ചസമയത്ത് മംഗളൂരു മെമു സർവിസും ആരംഭിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.