BREAKING NEWS

6/recent/ticker-posts

എംഡിഎംഎയുമായി തലശ്ശേരി സ്വദേശിനിയായ യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ

തലശ്ശേരി: എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് പിടിയിലായത്. മാഹിയില്‍ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യില്‍ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പോലീസിന് ലഭിച്ചിരുന്നു. പോലീസും ഡാൻസാഫ് സംഘവും ചേർന്ന പരിശോധനയിലാണ് റുബൈദയെ പിടികൂടിയത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.