Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...

വിസ വാഗ്ദാനം ചെയ്‌ത്‌ കോടികൾ തട്ടിയെടുത്ത കേസ്; പ്രതിക്കെതിരെ പരാതികളുമായി കൂടുതൽ പേർ രംഗത്ത്

ഇരിട്ടി യുഎഇ വിസ വാഗ്‌ദാനം നൽകി സംസ്‌ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1.5 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ആറളം പൊലീസ് അറസ്‌റ്റ് ചെയ്‌ത മലപ്പുറം വണ്ടൂർ പാലക്കോടെ ചെണ്ടമൻകുളത്തിൽ സി.കെ. അനീസിനെതിരെ കൂടുതൽ പേർ പരാതികളുമായി എത്തി.

അന്വേഷണ ഉദ്യോഗസ്‌ഥനായ ആറളം എസ്ഐ കെ. ഷുഹൈബ് അനീസിൻ്റെ ഫോണിൽ കണ്ടതിൽ 20 നമ്പറുകളിൽ വിളിച്ചപ്പോൾ ഇവരെല്ലാം അടുത്തിടെ തട്ടിപ്പിനിരയായവർ. ഇവരാരും തങ്ങൾ കബളിപ്പിക്കപ്പെട്ടതറിയാതെ വീണ്ടും പണം അയയ്ക്കാൻ തയാറെടുത്തിരുന്നവരും. 

ഇവർ നൽകിയ തുക 25 ലക്ഷം കവിയും.
യുഎഇ വിസ വാഗ്ദ‌ാനം നൽകി നൂറിലധികം പേരിൽ നിന്നായി 1.5 കോടി രൂപ തട്ടിയെടുത്തെന്നുള്ള നേരത്തേയുള്ള കണ്ടെത്തലിനു പുറമേയാണിത്. പുതിയതായി തട്ടിപ്പിനിരയായ 20 പേർക്കും ഡൻമാർക്ക് വീസയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 4 ലക്ഷം നൽകിയ മലപ്പുറം പൂങ്ങോട്ടൂർ സ്വദേശി എസ്ഐ വിളിക്കുമ്പോൾ മെഡിക്കൽ എടുക്കാൻ ഡൽഹിക്ക് പോയിക്കൊണ്ടിരിക്കുകയാണ്. 

സൗദിയിൽ ജോലി ചെയ്യുന്ന ആക്കുളം സ്വദേശി 5.7 ലക്ഷം രൂപ, ബത്തേരിയിൽ 3 സുഹൃത്തുക്കൾ 1.6 ലക്ഷം രൂപ വീതം, കൊല്ലത്ത് ഒരാൾ ഭാര്യയ്ക്ക് വേണ്ടി 2.75 ലക്ഷം രൂപ, അവരുടെ 2 സുഹൃത്തുക്കൾ 1.3 ലക്ഷം രൂപ വീതം, വയനാട് സ്വദേശി 2.25 ലക്ഷം രൂപ എന്നിങ്ങനെ പോകുന്നു തട്ടിപ്പിനിരയായവർ.

ഡന്മാർക്കിലെ മികച്ച ജോലി വാഗ്ദാനത്തിൽ വിശ്വസിച്ചു പലിശയ്ക്കു കടം വാങ്ങിയും നാട്ടുകാർ സഹായിച്ചും ഒക്കെ പണം നൽകിയവരും ഇക്കൂട്ടത്തിലുണ്ട്. ആരും ഇതുവരെ പ്രതി സി.കെ.അനീസിൻ്റെ നേരിൽ കണ്ടിട്ടുമില്ല. വാട്‌സാപ് ഗ്രൂപ്പിൽ കണ്ട പരസ്യത്തിലെ നമ്പർ കണ്ടു വിളിച്ച കെണിയിൽ പെട്ടവരാണ്. വീസ തട്ടിപ്പിൽ അറസ്‌റ്റിലായ സി.കെ.അനീസിനെ ആറളം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും.

കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായി ചോദ്യം ചെയ്യുന്നതിനും അന്വേഷണം വ്യാപിപ്പിക്കുന്നതിനും ആണ് കസ്‌റ്റഡിയിൽ വാങ്ങുന്നത്. അനീസ് ജലന്തറിൽ സ്‌ഥലം വാങ്ങി വീട് വച്ചു ജീവിക്കുന്നുവെന്ന് നൽകിയ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാൻ ആറളം പൊലീസ് ജലന്തറിലേക്ക് പോകും.

Related tags: Latest Kannur News, Visa Scam, Job Scam
Ad 1
Ad 2
Ad 3