● പഴയങ്ങാടി : ബീവി റോഡിൽ നിന്ന് ജൂൺ ആറിന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിനും ആയി നാല് യുവാക്കളെ പോലീസ് പിടികൂടിയ സംഭവത്തിൽ ഇവർക്ക് മയക്കുമരുന്ന് കൈമാറിയ പ്രധാന പ്രതികൾ ബാഗ്ലൂരിൽ പിടിയിലായി. പഴയങ്ങാടി എസ്ഐ കെ സുഹൈലിൻറെ നേതൃത്വത്തിലുള്ള സംഘം മാടായി സ്വദേശി അഹമ്മദ് സുബൈർ (26), തൃശൂർ കുന്നംകുളം സ്വദേശി വിവേക് (28) എന്നിവരെ കസ്റ്റഡിയിലെടുത്തു.
Social Plugin