Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂർ : പെരുമ്പുന്നയില്‍ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടല്‍പ്പേട്ടില്‍ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. 

പാലപ്പുഴ - പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം. റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞത്. പിന്നീട് ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിയത് ശ്രമകരമായിട്ടാണ്. പരുക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.

Related tags: Latest Kannur News, Accident 
Ad 1
Ad 2
Ad 3