Hot Posts

6/recent/ticker-posts

ക്യാപ്റ്റനെ തരാൻ പറ്റില്ല! റോയൽസിന്റെ ആവശ്യം തള്ളി സിഎസ്‌കെ

● രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മലയാളി താരം സഞ്ജു സാംസൺ ട്രേഡിങ് വഴി എത്തിയേക്കുമെന്ന് ഒരുപാട് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജസ്ഥാനിൽ നിന്നും പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകളെത്തിയത്. എന്നാൽ സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ എന്നിവരിൽ രണ്ട് പേരെ രാജസ്ഥാൻ ആവശ്യപ്പെട്ടുവെന്നും വാർത്തകളുണ്ട്.

എന്നാൽ ക്യാപ്റ്റൻ ഗെയ്ക്വാദിനെ നൽകാൻ തയ്യറല്ലെന്ന് സിഎസ്‌കെ അറിയിച്ചെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക് ബസ്സാണ് ഇക്കാര്യങ്ങൾ പുറത്തുവിടുന്നത്. ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയാകുന്ന വാർത്തയാണ് നിലവിൽ സഞ്ജുവിന്റെ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്‌സിലേക്കുള്ള ട്രേഡ്.

ഈ മൂന്ന് താരങ്ങളും സിഎസ്‌കെയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ നിലനിർത്തിയ അഞ്ച് കളിക്കാരിൽ മൂന്ന് പേരാണ ജഡേജയും ഗെയ്ക്വാദും ദുബെയും. 2021, 23 വർഷങ്ങളിൽ സിഎസ്‌കെ കിരീടം നേടിയപ്പോൾ ഗെയ്ക്വാദ് പ്രധാന താരമായിരുന്നു. 2023ൽ ദുബെയും ടീമിന്റെ അഭിവാജ്യ ഘടകമായി. 2012 മുതൽ സിഎസ്‌കെയിലെത്തിയ ജഡേജ അവരുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. മൂന്ന് കിരീടങ്ങളിൽ ടീമിന്റെ ഭാഗമാകാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്.

2021 മുതൽ റോയൽസിന്റെ നായകനായ സഞ്ജു 2103ലാണ് ടീമിലെത്തുന്നത്. രാജസ്ഥാനെ ഒരു സീസണിൽ ഫൈനലിൽ എത്തിക്കാൻ സാധിച്ച സഞ്ജുവാണ് അവരുടെ എക്കാലത്തെയും വലിയ റൺ ഗെറ്ററും ഏറ്റവും കൂടുതൽ ജയം നേടികൊടുത്ത നായകനും. എംഎസ് ധോണി എന്ന അതികായന് ശേഷം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ നോക്കുന്ന സി.എസ്.കെ തേടുന്ന ഉത്തരമാണ് സഞ്ജു വി സാംസൺ.

Related tags: Latest News Kerala, Cricket, Sanju Samson 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code