Hot Posts

6/recent/ticker-posts

Ad Code

വെങ്ങര-മുട്ടം റോഡിൽ അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാൽ 15ന് ഗതാഗത നിയന്ത്രണം

കണ്ണൂർ : വെങ്ങര- മുട്ടം റോഡിൽ വെങ്ങര ഗേറ്റ് റെയിൽവേ മേൽപാലത്തിന് താഴെ ഇരു ഭാഗത്തും റോഡ് അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാൽ ആഗസ്റ്റ് 15 ന് രാവിലെ 8 മണി മുതൽ ഒരു ദിവസം പൂർണമായും ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് റോഡ്സ് വിഭാഗം എഞ്ചിനിയർ അറിയിച്ചു.

പഴയങ്ങാടി ഭാഗത്ത് നിന്നും വെങ്ങര വഴി എട്ടിക്കുളം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ വെങ്ങര മുക്ക് വരെ സർവ്വീസ് നടത്തണം. എട്ടികുളം – മുട്ടം – മൂലക്കീൽ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടമ്മൽ – പുതിയങ്ങാടി റോഡ് വഴി പോകണം. പഴയങ്ങാടിയിൽ നിന്നും മുട്ടം ഭാഗത്തേക്കു വരുന്ന ചെറു വാഹനങ്ങൾ പ്രതിഭ ടാക്കീസ് കക്കാടപ്പുറം -റോഡ് വഴി സർവീസ് നടത്തണമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.

Related tags: Latest News Kannur, Road Closed 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code