Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

രുചിയിലും ആരോഗ്യത്തിലും സൂപ്പർ: കുടുംബം മുഴുവൻ ഇഷ്ടപ്പെടുന്ന ചിക്കൻ സൂപ്പ് എളുപ്പത്തിൽ തയ്യാറാക്കാം!


● ചിക്കൻ സൂപ്പ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിക്കന് ഒരുപാട് ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കാൻ പ്രായമായവർക്കു പോലും ഇഷ്ടമാണ്. മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാനും ഈ സൂപ്പ് സൂപ്പറാണ്.

ചേരുവകൾ

ചിക്കൻ - 500 ഗ്രാം
കാരറ്റ്- ചെറുതായി അരിഞ്ഞത് (അര കപ്പ്)
നെയ്യ് -1 സ്പൂൺ
കറുവപ്പട്ട - ഒരു കഷണം
ഗ്രാമ്പൂ -2 എണ്ണം
ഏലയ്ക്ക -2 എണ്ണം
വഴന ഇല -1 എണ്ണം
കുരുമുളക് പൊടി -1 ‌സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
നാരങ്ങ നീര് - 1 സ്പൂൺ
പച്ചമുളക് -1 എണ്ണം
ഇഞ്ചി - അര സ്പൂൺ
വെളുത്തുള്ളി -ഒരു സ്പൂൺ
മല്ലിയില -5 തണ്ട്
വെള്ളം - ആവശ്യത്തിന്
കോൺ ഫ്ളൊർ -1 ‌സ്പൂൺ

തയാറാക്കുന്ന വിധം

ഒരു കുക്കർ ചൂടാക്കി അതിലേക്ക് നെയ്യും കറുവപ്പട്ടയും ഗ്രാമ്പുവും ഏലയ്ക്കയും ചേർത്ത് ഒന്നു വഴറ്റുക. ശേഷം വഴന ഇലയും ചേർത്തു നന്നായി വീണ്ടും ഇളക്കുക. ഇതിലേക്ക് കാരറ്റ് ഇട്ടു ഇളക്കുക. ഇനി ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ച് വഴറ്റിയെടുക്കുക.

ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുരുമുളകു പൊടിയും ഉപ്പും മല്ലിയിലയും ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർക്കാവുന്നതാണ്. ഇനി ഒരു ബൗളിൽ ഒരു സ്‌പൂൺ കോൺഫ്ളോർ എടുത്ത് കലക്കി ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി കുറുകി വരും. അടിപൊളി രുചിയിൽ ചിക്കൻ സൂപ്പ് റെഡി.