Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട: ഇതര സംസ്ഥാനതൊഴിലാളി അറസ്റ്റിൽ


കണ്ണൂർ: വില്പനക്കായി എത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഇതരസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി രാജ്കുമാർ തിവാരി (35) യെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും സംഘവും അറസ്റ്റു ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിൽ ബീഹാറിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 5.020 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. 

കഞ്ചാവുമായി കണ്ണൂർ സ്റ്റേഡിയം കോർണർ ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്)മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ്‌ എം കെ, ഷജിത്ത് കണ്ണിച്ചി ( ഐ.ബി),പ്രിവന്റിവ് ഓഫീസർ രജിത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി പി,ഗണേഷ് ബാബു പി വി, മുഹമ്മദ് ബഷീർ സി വി, ഷിബു ഒ വി എന്നിവരും ഉണ്ടായിരുന്നു.

Related tags: Latest Kannur News, Excise, Arrest