Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും


● വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾക്ക് തെറ്റ് സംഭവിച്ചാലോ എന്ന പേടി ഇനി വേണ്ട. എല്ലാ തെറ്റുകളും എ ഐ തിരുത്തി തരും. പുതിയ അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാൾക്ക് മെസ്സേജ് അയക്കുമ്പോൾ സന്ദേശങ്ങളിൽ ഏതൊക്കെ മാറ്റം വരുത്താമെന്നും ഗ്രാമർ മിസ്റ്റേക്കുകൾ ഉണ്ടോ എന്നുമുള്ള നിർദേശങ്ങൾ നൽകുന്ന തരത്തിലാകും പുതിയ അപ്ഡേറ്റ് എത്തുക എന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പരീക്ഷണാർത്ഥത്തിൽ ബീറ്റാ ഉപയോക്താക്കൾക്ക് ഈ വേർഷൻ ഇപ്പോൾ ലഭ്യമാണ്. തിരുത്തലുകൾക്കായി സമീപിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കണ്ടന്റുകളൊന്നും വാട്സ്ആപ്പ് സ്റ്റോർ ചെയ്യുകയോ, ആരാണ് സഹായം ആവശ്യപ്പെട്ടത് എന്ന എഐക്ക് തിരിച്ചറിയാൻ സാധിക്കുകയോ ചെയ്യില്ല. കൂടാതെ നമ്മൾ ആവശ്യപ്പെടുമ്പോൾ മാത്രമാകും ഇത് സ്‌ക്രീനിൽ തെളിഞ്ഞ് വരുക.

ഹെല്പ് ആവശ്യമായി വരുമ്പോൾ ഇന്റര്‍ഫെയിസില്‍ ചെറിയ ഒരു പെന്‍ ഐക്കണ്‍ കാണാനായി സാധിക്കും. സന്ദേശങ്ങൾ ടൈപ്പ് ചെയ്തതിന് ശേഷം വാട്‌സാപ്പ് ഉപയോഗിക്കുന്ന ആള്‍ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത കഴിഞ്ഞാൽ എഐ തെറ്റുകൾ തിരുത്തി ഉപയോക്താവിന് സന്ദേശങ്ങൾ തിരിച്ചയക്കും.

പ്രൊഫഷണൽ, സപ്പോർട്ടീവ്, ഫണ്ണി ഇങ്ങനെ മൂന്ന് രീതിയിലാകും സന്ദേശങ്ങൾ ലഭിക്കുക.ഏത് വേണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം.റൈറ്റിംഗ് സഹായം വേണ്ടവർക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഓപ്‌ഷൻ ഇനേബിൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Story Highlights : WhatsApp chats to get an AI upgrade