Hot Posts

6/recent/ticker-posts

Ad Code

ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് പാർട്ടിബന്ധം ഉപേക്ഷിച്ചു സിപിഎംമ്മിലേക്ക്

കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് പാർട്ടിബന്ധം ഉപേക്ഷിച്ചു. അടുത്ത ദിവസം സിപിഎം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സുമേഷ്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷിന്റെ നേതൃത്വത്തിൽ പത്തോളം പ്രവർത്തകർ സിപിഎമ്മിൽ ചേരുന്നത്.

കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയതായി സുമേഷ് പറഞ്ഞു. അടുത്തദിവസം സിപിഎമ്മിൽ ചേരും തന്നോടൊപ്പം 10 ഓളം പ്രവർത്തകർ കൂടെയുണ്ട്. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് വരും കാലങ്ങളിലും തുടരും. കടുത്ത അവഗണനയാണ് ബി ജെ പി യിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കു ന്നത് എന്നും സിവി സുമേഷ് പറഞ്ഞു. നേരത്തെ സിപിഎം പ്രവർത്തകനായ സുമേഷ് ഇടക്കാലത്ത് പാർട്ടിയുമായി തെറ്റിയാണ് ബിജെപി യിൽ എത്തിയത്. ഇപ്പോൾ വീണ്ടും സിപിഎം ലേക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ് സിവി സുമേഷ്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code