Hot Posts

6/recent/ticker-posts

തളിപ്പറമ്പിൽ എം.​ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

തളിപ്പറമ്പ്: 1.397 കിലോ കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പരിയാരം അമ്മാനപ്പാറ കുണ്ടപ്പാറയിലെ സജേഷ് മാത്യു (28), പരിയാരം സെന്റ് മേരീസ് നഗറിലെ വിപിൻ ബാബു (27) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ലൂർദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. പ്രതികൾ പരിയാരം, തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്, എം.ഡി.എം.എ വിൽപനക്കാരാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒ റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related tags: Latest News Kannur, MDMA, Kerala Police, Arrest

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code