Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

എപ്പോഴും ദേഷ്യം വരാറുണ്ടോ? നിങ്ങളുടെ ഭക്ഷണ രീതി ഒന്ന് മാറ്റി നോക്കൂ...

ബഹുഭൂരിഭാഗം ആളുകളേയും വലക്കുന്ന വികാരമാണ് ദേഷ്യം. വല്ലപ്പോഴും ദേഷ്യം വരിക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് കൂടെക്കൂടെ ആയാലോ.. നമ്മുടെ ജീവിതം മുഴുവൻ താളം തെറ്റാൻ ഇതു മതി. എന്നാൽ ഈ ദേഷ്യം ചുമ്മാതങ്ങ് ഉണ്ടാവുന്നതല്ല. അതിന് പല കാരണങ്ങൾ ഉണ്ടാവാം. ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ പോലുള്ള ജീവിത ശൈലീ രോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ.. 

തുടങ്ങി കാരണങ്ങൾ നിരവധിയാവാം. എന്നാൽ ഈ ദേഷ്യം നമ്മുടെ ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തേയും ബാധിക്കും. ദേഷ്യപ്പെടുമ്പോൾ ശരീരം സ്ട്രെസ്സ് ഹോർമോണുകൾ പുറന്തള്ളുന്നു. ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാൻ കാരണമാകും. ഇതുമൂലം രക്തക്കുഴലുകൾ സങ്കോചിക്കും. രക്തസമ്മർദം ഉയരുകയും ചെയ്യും. ഇത് സ്ഥിരിമായി സംഭവിച്ചാൽ ദീർഘകാലത്തേക്കുള്ള ക്ഷതങ്ങൾക്ക് കാരണമാവുമെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് ശീലമാകുകയാണെങ്കിൽ ദീർഘകാലത്തേക്ക് ക്ഷതങ്ങൾക്ക് സാധ്യതയുണ്ട്.

ഇതിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി നോക്കൂ....

ഭക്ഷണത്തിൽ ഇവ ഉൾപെടുത്തൂ...

പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. പ്രോസസ് ചെയ്‌ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറക്കുക

സമ്മർദം നിയന്ത്രിക്കാം...

ശ്വസന വ്യായാമങ്ങൾ, ധ്യാനം ഇവ പരിശീലിക്കൂ. അല്ലെങ്കിൽ ശാന്തിയും സമാധാനവും സന്തുലനവും നൽകുന്ന ഇഷ്ടവിനോദങ്ങളിലേർപ്പെടുക.

വ്യായാമം ശീലമാക്കുക...

മിതമായ അളവിലെങ്കിലും വ്യായാമങ്ങളിൽ ഏർപെടുക. ബ്രിസ്ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യുന്നത് നല്ലതാണ്. പരിശോധനകളും പതിവായി ചെയ്യണം. വീട്ടിൽ തന്നെയോ ഡോക്ടറുടെ അടുത്തു പോയോ പതിവായി ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.

Related tags: Health News
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code