Hot Posts

6/recent/ticker-posts

കേരളത്തിലെ പ്രമുഖ ബ്രാൻഡായ 'കേര' വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ 'കേര' വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 

പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയുടേയും കൃഷിവകുപ്പ് മന്ത്രിയുടേയും അധ്യക്ഷതയിൽ ഉന്നതതലയോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കുവാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കേരഫെഡിനോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്‌ടർ എന്നിവരുടെ സാനിധ്യത്തിൽ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിന് തീരുമാനമെടുത്തത്.

നാളികേരത്തിൻ്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് കേരാഫെഡിന് വെളിച്ചെണ്ണയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്. കൊപ്രയുടെ വില കൂടിയ സാഹചര്യത്തിലും ഗുണനിലവാരത്തിലോ അളവിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് കേരാഫെഡ് കേര വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചിരുന്നത്. വെളിച്ചെണ്ണയുടെ വിലയിൽ ഇപ്പോൾ ഉണ്ടായ ഈ വലിയ കുറവ് ഓണവിപണിയിൽ കേര വെളിച്ചെണ്ണയുടെ വിൽപനയിൽ വലിയ വർധനയും ഉപഭോക്താക്കൾക്ക് വിലകുറവ് മൂലം ആശ്വാസവും ഉണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.

Content Highlights: Kera coconut oil price reduced in Kerala

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code