Hot Posts

6/recent/ticker-posts

വേദനസംഹാരി ഗുളികകള്‍ എന്തിനും ഏതിനും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഏതു രീതിയിലും പണികിട്ടാം : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

● എന്തെങ്കിലും ഒരു വേദന വന്നാൽ ഉടനെ ഓടിപ്പോയി വേദനസംഹാരി കഴിക്കുന്നവരാണ് കൂടുതൽ ആളുകളും. ഇങ്ങനെ വേദന സംഹാരി ഗുളികകൾ പതിവായി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. ഡോക്ടറുടെ ഉപദേശമില്ലാതെ വേദന സംഹാരികൾ കഴിക്കുന്നത് തീർത്തും അസംബന്ധവുമാണ്. ഇതൊക്കെ അറിയാമായിട്ടും പിന്നെയും പോയി ഇതു തന്നെ വാങ്ങിക്കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഇനിയെങ്കിലും ജാഗ്രത കാണിച്ചില്ലെങ്കിൽ അപകടം സംഭവിക്കാം.

പാർശ്വഫലങ്ങൾ

വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്നും പതിവായി വേദന സംഹാരി കഴിക്കുന്നത് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെന്താണെന്നും നോക്കാം.

കരളിന്

പതിവായി പെയിൻ കില്ലർ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെയാണ് ആദ്യം ബാധിക്കുക. ഇത് ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് അല്ലെങ്കിൽ കരൾ സിറോസിസ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

വൃക്ക

വേദന സംഹാരിയുടെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഇബുപ്രോഫെൻ പോലുള്ള വേദനസംഹാരികൾ വൃക്കകളിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കുന്നതാണ്. ദീർഘനേരം ഇതുപയോഗിക്കുന്നത് വിട്ടുമാറാത്ത വൃക്ക തകരാറിന് കാരണമാകും.

ദഹനപ്രശ്‌നങ്ങൾക്ക്

വേദന സംഹാരി കഴിക്കുന്നത് ഗ്യാസ്ട്രൈറ്റിസ്, അൾസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാവും. ഈ ലക്ഷണങ്ങൾ നേരിയ ദഹനക്കേടായി നേരത്തേ ആരംഭിക്കുന്നു. പക്ഷേ ചികിത്സിച്ചില്ലെങ്കിൽ ജീവന് ഭീഷണിയായ ആന്തരിക രക്തസ്രാവത്തിലേക്കും നയിച്ചേക്കാം.

ഹൃദ്രോഗ സാധ്യത കൂട്ടും

ചില വേദനസംഹാരികൾ മയോകാർഡിയൽ ഇൻഫ്രാക്ഷൻ അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നതാണ്. കാരണം ഈ മരുന്നുകൾ ഹൃദയ സംബന്ധമായ അവസ്ഥകളെ വളരെയധികം വഷളാക്കും.

Related tags: Health News 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code