Hot Posts

6/recent/ticker-posts

സഖാവിന് വിട ; തളിപ്പറമ്പില്‍ മുസ്ലിം ലീഗ് അക്രമണത്തില്‍ പരിക്കേറ്റ് അന്തരിച്ച സിപിഎം പ്രവര്‍ത്തകന് അന്ത്യോപചാരമാര്‍പ്പിച്ച്‌ നേതാക്കള്‍

തളിപ്പറമ്പ് : മുസ്ലിം ലീഗ് അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലെ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് നേരെ അക്രമമുണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. 2012 ഫെബ്രുവരി 21ന് രാവിലെയായിരുന്നു മോഹനനെവീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി വെട്ടി പരിക്കേല്‍പ്പിച്ചത് മരിക്കുന്നുകരുതി ആക്രമികള്‍ മോഹനനെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

തലക്കും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ മോഹനൻ ഏറെക്കാലമായി കിടപ്പിലായിരുന്നു. വീട്ടില്‍ നിന്നും മോഹനനെ ഇറക്കിക്കൊണ്ടുപോകുന്നത് തടിയാൻ ശ്രമിച്ച സ്കൂള്‍ വിദ്യാർത്ഥിയായിരുന്ന മകനും അന്ന് പരിക്കേറ്റിരുന്നു. പിന്നീട് ഭാര്യയും അയല്‍വാസികളും ചേർന്ന് നടത്തിയ തിരച്ചില്‍ നടുവിലാണ് മോഹനനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 11.30 ഓടെ അരിയിലും പിന്നീട് പറപ്പൂല്‍ എവി കൃഷ്ണൻ സ്മാരക വായനശാലയിലും പൊതുദർശനത്തിനെത്തിച്ച മൃതദേഹിത്തില്‍ നിരവധി പേരാണ് അന്ത്യോപചാരമാർപ്പിച്ചത്.

സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൃതദേഹത്തില്‍ പാർട്ടി പതാക പുതപ്പിച്ചു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി ജയരാജൻ, എം വിജിൻ എം എല്‍ എ , ടി കെ ഗോവിന്ദൻ, കെ സന്തോഷ്, സി എം കൃഷ്ണൻ, പി കെ ശ്യാമള , ടി.ബാലകൃഷ്ണൻ, പി മുകുന്ദൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിലാണ് സംസ്കാരം നടക്കുക.


Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code