Hot Posts

6/recent/ticker-posts

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു, തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻ്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.

നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് തകർന്ന് വീണത്. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് നിർമാണ പ്രവൃത്തി നടക്കുന്നത്.

തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. പ്രൊജക്ട് ഡയറക്‌ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code