● നിങ്ങൾ കഴിക്കുന്നതിനും കുടിക്കുന്നതിനും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും നശിപ്പിക്കാനും കഴിയും, നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും നിങ്ങളുടെ സുപ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ വരെ ബാധിക്കും. അത്തരത്തിലുള്ള ഒരു അവയവമാണ് വൃക്ക. നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മാലിന്യങ്ങളെ മൂത്രമാക്കി മാറ്റുന്ന യന്ത്രം.
രക്തസമ്മർദം നിയന്ത്രിക്കുക, ചുവന്ന രക്താണുക്കളെ നിർമ്മിക്കുക, ശരീരത്തിലെ പി.എച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുക തുടങ്ങി മറ്റ് പല ഉത്തരവാദിത്തങ്ങളും വൃക്കക്കുണ്ട്. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്. വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണ ക്രമീകരണവും നിർബന്ധമാണ്. ചി ഭക്ഷണങ്ങൾ നമ്മുടെ മെനുവിൽ ഉൾപെടുന്നത് വൃക്കകളെ മികച്ച രീതിയിൽ ശുദ്ധീകരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും
ഇതാ അത്തരത്തിൽ ചിലത് പരിചയപ്പെടാം
വെള്ളരിക്ക/ കക്കരി (Cucumber)
കക്കരിയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഉന്മേഷദായകമാണ്. മാത്രമല്ല ഡയറ്റിലെ ജലാംശത്തിന്റെറെ കുറവ് നികത്താനും സഹായിക്കും. ഇതിന് ഡൈയൂററ്റിക് ഫലമുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ തടയാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സെലറി (Celery)
ഒരു കുറഞ്ഞ കലോറി പച്ചക്കറിയാണ് സെലറി. ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
വെള്ളം (Water)
സ്ഥിരമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകൾക്ക് ആരോഗ്യകരമാണ്. നിങ്ങളുടെ വൃക്കയിൽ നിന്ന് സോഡിയവും ടോക്‌സിനുകളും നീക്കം ചെയ്യാനും വെള്ളം സഹായിക്കുന്നു. ഇത് വൃക്കരോഗ സാധ്യത കുറയ്ക്കുന്നു. ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ കുടിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമാണ് എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, വ്യായാമം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം, നിങ്ങൾ ഗർഭിണിയാണോ മുലയൂട്ടുന്ന ആളാണോ എന്നതുപോലുള്ള ഘടകങ്ങൾ നിങ്ങളുടെ ദൈനംദിന ജല ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മുമ്പ് മൂത്രത്തിൽ കല്ലുള്ളവർ കുറച്ച് അധികം വെള്ളം കുടിക്കുന്നത് ഭാവിയിൽ കല്ല് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
ഫാറ്റി മത്സ്യം (Fatty fish)
സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം ചെറുതായി കുറയ്ക്കുകയും ചെയ്യുമെന്ന് നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ ഒരു പഠനം പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്കരോഗത്തിന് വലിയ അപകടമായതിനാൽ, സ്വാഭാവികമായി ഇത് കുറയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ (Citrus fruist)
നാരങ്ങ അല്ലെങ്കിൽ ഓറഞ്ച് കഴിക്കുന്നത് നല്ല ജലാംശം നൽകാനും വൃക്കയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. കാരണം ഈ പഴങ്ങളിൽ ഉയർന്ന അളവിൽ സിട്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. അവ നിങ്ങളുടെ മൂത്രത്തിലെ അസിഡിറ്റി കുറയ്ക്കുകയും ചെയ്യും, ഇത് മികച്ച വൃക്കാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Related tags: Health News, Kidney health
Social Plugin