BREAKING NEWS

6/recent/ticker-posts

‘ചിയേഴ്സ്’ പറഞ്ഞ് കൊടിസുനിയും കൂട്ടാളികളും; മദ്യപാനം പൊലീസ് ഒത്താശയോടെയെന്ന് തെളിഞ്ഞു


കണ്ണൂർ : പൊലീസ് ഒത്താശയോടെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മദ്യപിക്കുന്ന ദ്യശ്യങ്ങൾ പുറത്തുവന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവിട്ടത്.

ജൂലൈ 17ന് മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശേരി അഡീഷനൽ ജില്ല കോടതിയിൽ എത്തിച്ചതിന് ശേഷമായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നൽകാനെന്ന പേരിൽ തലശേരിയിലെ ബാറിന്റെ പാർക്കിങ്ങിൽ എത്തിച്ചായിരുന്നു മദ്യപാനത്തിനായി പൊലീസ് സഹായം പ്രതികൾക്ക് ലഭിച്ചത്. ജയിലിൽനിന്നു കൊണ്ടുവരുന്ന കൊലപാതക കേസ് പ്രതികളുടെ അടുത്ത് പൊലീസുകാർ ഉണ്ടാകണമെന്ന ചട്ടം കാറ്റിൽപറത്തിയായിരുന്നു മദ്യപാനം.

പൊലീസുകാരൻ പ്രതികളുടെ സമീപത്തില്ലെന്നും ദ്യശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ എആർ ക്യാംപിലെ മൂന്നു പൊലീസുകാരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.