Hot Posts

6/recent/ticker-posts

എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

● കണ്ണൂർ:എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. എടക്കാട് ആറ്റടപ്പയിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി പി.പി. വി ഷ്ണുവിനെയാണ് എടക്കാട് പൊലീസ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 141.4 ഗ്രാം എം.ഡി.എം.എയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവ വിൽക്കുവാൻ ഉപയോഗിക്കുന്ന പോളിത്തീൻ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പൊലീസ് കണ്ടെടുത്തത്.

എസ്.ഐ എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ അശോക് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷ്, റിജിൻ, സുജിൻ കുമാർ കെ. അനുശ്രീ, രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code