Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...

കണ്ണൂരില്‍ ബിജെപിയുടെ കൊടിമരത്തില്‍ ദേശീയ പതാക, പരാതിയുമായി ഡിവൈഎഫ്‌ഐ


കണ്ണൂർബിജെപി കൊടിമരത്തില്‍ ദേശീയപതാക കെട്ടി. പൊലീസില്‍ പരാതി നല്‍കി DYFI. കണ്ണൂർ മുയിപ്രയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ദേശീയ പതാക ഇന്ന് രാവിലെ ഉയർത്തിയത് ബിജെപിയുടെ കൊടിമരത്തിലാണ്.

ബിജെപി പ്രവർത്തകരാണ് പതാക ഉയർത്തിയത്. കൊടിമരത്തില്‍ നേരത്തെ ബിജെപിയുടെ കോടി ഉണ്ടായിരുന്നു അത് അഴിച്ചുമാറ്റിയാണ് അതെ കൊടിമരത്തില്‍ ദേശീയ പതാക ഉയർത്തിക്കെട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം.

ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ളതാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളില്‍ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ് എന്നുചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച്‌ വരികെയാണെന്നാണ് പൊലീസ് പറയുന്നത്.

Story Highlights : dyfi complaint against bjp on flag

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code