BREAKING NEWS

6/recent/ticker-posts

എന്നൊഴിയും ഈ കുരുക്ക്...

താഴെചൊവ്വ : ദേശീയപാതയിൽ ദിവസവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരിൽ വലിയ പ്രതിഷേധത്തിന് കാരണമാവുന്നു. ജോലിസ്ഥലത്തും സ്കൂളുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനിലും തുടങ്ങി ഓരോ ദിവസവും ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്നവർ റോഡിൽ കുടുങ്ങുന്നത് പതിവായി.
മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കുമിടയിൽ തെഴുക്കിലെപീടിക, കാപ്പാട് റോഡ് കവല, ബൈപ്പാസ് കവല എന്നിവിടങ്ങളിലും കിഴുത്തള്ളി ഓവുപാലം, ചാല അമ്പലം കവല എന്നിവിടങ്ങളിൽ ദീർഘനേരം ഗതാഗതസ്തംഭനം അനുഭവപ്പെടുന്നത്. തെഴുക്കിലെപീടികയിൽ സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുമ്പോഴും സിറ്റി ഭാഗത്തേക്ക് മേലെചൊവ്വ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കയറുമ്പോഴുമാണ് കുരുക്കുണ്ടാവുന്നത്. 

റോഡിന്റെ വീതികുറവ് കുരുക്കിന് പ്രധാന കാരണമായി വിലയിരുത്തുന്നു. കാപ്പാട് റോഡ് കവലയിൽ പോലീസ് കഠിനപ്രയത്നം നടത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കിഴുത്തള്ളിയിലും ചാലയിലും റോഡ് തകർന്നത് കുരുക്കുണ്ടാക്കുന്നു.