Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

മാടായിപ്പാറയിലെ കാക്കപ്പൂക്കൾക്ക് മുകളിൽ വാഹനങ്ങൾ കയറ്റി റീൽസ് പരാക്രമം


പഴയങ്ങാടി: മാടായിപ്പാറയിലെ കാക്കപ്പുവിൻ്റെ മുകളിൽ ഇരുചക്ര വാഹനം കയറ്റി റീൽസ് പകർത്തൽ പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും വൻ പ്രതിഷേധത്തിനിടയാക്കി. മാടായിപ്പാറയിലെ ഐടിഐക്ക് സമീപം നിറയെ കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലത്താണ് ബൈക്ക് കയറ്റി മുന്ന് കൗമാരക്കാർ റീൽസ് എടുത്തത്. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ വിലക്കിയിട്ടും ബൈക്കിലെത്തിയ ന്യൂജെൻ സംഘം പിന്തിരിഞ്ഞില്ല. ബൈക്ക് അവിടെനിന്ന് മാറ്റാൻ പോലും തയാറായില്ല. ഒടുവിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബൈക്ക് എടുത്തുമാറ്റുകയായിരുന്നു.

ഇരുചക്ര വാഹനത്തിൻ്റെ മുൻവശം നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത നിലയിലായിരുന്നു. വാരം സ്വദേശികളായ യുവാക്കളാണ് റീൽസെടുക്കാനായി അവധി ദിനമായ ഇന്നലെ മാടായി പാറയിലെത്തിയത്. ഇത്തരത്തിൽ മാടായിപ്പാറയിൽ നിരവധി വാഹനങ്ങളാണ് കാക്കപ്പൂവിനു മുകളിലേക്ക് കയറ്റി ഇറക്കുന്നത്. മാടായിപ്പാറയിലെ കാക്കപ്പൂവ് കാണാൻ ദൂരദേശത്തു നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. ഇതിനിടയിലാണ് ചിലരുടെ നശിപ്പിക്കൽ പരാക്രമം. ഇത്തരക്കാർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രകൃതി സ്നേഹികളുടെയും പ്രദേശവാസികളുടെയും ആവശ്യം.

 Related tags: Latest News Kannur, Madayippara, Reels



WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code